പരിസ്ഥിതി ദിനാഘോഷം: നീലേശ്വരം മന്നൻ പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ വൃക്ഷ തൈകൾ നട്ടു
നീലേശ്വരം മന്നൻ പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. മലബാർ ദേവസ്വം അസിസ്റ്റൻ്റ് കമ്മിഷണർ പ്രദീപ് ഉദ്ഘാടനം ചെയ്തു.ക്ഷേത്രം മൂത്ത പിടാരർ വാസുദേവ പിടാരർ തൈ നട്ടു. കടിഞ്ഞിമൂലയിലെ പരിസ്ഥിതി പ്രവർത്തകൻ ദിവാകരൻ സൗജന്യമായി 15 ഓളം തൈകൾ നൽകി. ക്ഷേത്ര ജീവനക്കാരും,ദേവസ്വം ഓഫീസ് ജീവനക്കാരും പങ്കെടുത്തു. ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ രത്നാകരൻ നായർ സ്വാഗതവും രാജഗോപാലൻ നായർ നന്ദിയും പറഞ്ഞു.
No comments