Breaking News

മന്ത്രി ജെ ചിഞ്ചു റാണി നീലേശ്വരം എല്‍.എം.ടി.സി കെട്ടിടം സന്ദർശിച്ചു

ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നീലേശ്വരം എല്‍.എം.ടി.സി കെട്ടിടം സന്ദർശിച്ചു. ഒരു ക്ലാസ് മുറി, ഓഫീസ് റൂം, രണ്ട് ശുചിമുറി 
കൾ, വരാന്ത, പരിശീലന ക്ലാസുകള്‍ക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന വിശാലമായ ഹാൾ എന്നിവയോടു കൂടിയ പരിശീലന കേന്ദ്രം നീലേശ്വരം മൃഗാശുപത്രിയോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ക്ഷീരമേഖലയിലെ പ്രതിസന്ധികൾ മറികടക്കുക, ശാസ്ത്രീയ വികസനം നൽകുക,കന്നുകാലികളുടെ ഉദ്പാദനക്ഷമത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിക്കാനിരിക്കുന്ന ‘പലാഴി’ പ്രൊജക്റ്റിനെ കുറിച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി മന്ത്രിയുമായി ചർച്ച നടത്തി.

No comments