നീലേശ്വരം നഗരസഭ പരിധിയിലെ ഗ്രന്ഥശാലകൾക്ക് പുസ്തക വിതരണം സംഘടിപ്പിച്ചു.
2024 - 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നീലേശ്വരം നഗരസഭാ പരിധിയിലെ പത്തൊൻപത് ഗ്രന്ഥശാലകൾക്ക് പുസ്തക വിതരണം നടത്തി. പരിപാടി നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഭാർഗവി അദ്ധ്യക്ഷത വഹിച്ചു. മരാമത്ത് കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ, വികസന കാര്യ സമിതി ചെയർപേഴ്സൺ വി. ഗൗരി, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.പി ലത, ലൈബ്രറി കൗൺസിൽ മേഖല സമിതി കൺവീനർ സത്യനാരായണൻ,ഹരിത ഗ്രന്ഥാലയം കോർഡിനേറ്റർ പി ഡി ദേവരാജൻ എന്നിവർ സംസാരിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥ നിഷ.ബി സ്വാഗതം പറഞ്ഞു.
No comments