തപസ്യ കലാസാഹിത്യവേദി സുവര്‍ണജയന്തി മഹോത്സവം: ജില്ലാതല സ്വാഗതസംഘം രൂപീകരണം നാളെ
തപസ്യ കലാസാഹിത്യവേദി സുവര്‍ണജയന്തി മഹോത്സവങ്ങളുടെ ഭാഗമായി ജില്ലാതലത്തിലും വിവിധ പരിപാടികള്‍ നടത്തും.
ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ വേദിയുടെ വിവിധ യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് നടക്കുക. പരിപാടികളുടെ നടത്തിപ്പിനായി ജില്ലാതലത്തില്‍ സ്വാഗതസംഘം രൂപീകരിക്കും. രൂപീകരണ യോഗം നാളെ വൈകിട്ട് 3 മണിക്ക് പുതിയകോട്ടയിലെ ഹൊസ്‌ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേരുമെന്ന് തപസ്യ ജില്ലാ അധ്യക്ഷന്‍ കെ.ബാലചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ടി.ദിനേശന്‍ എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9446169776, 9388242488.
No comments