കനത്ത മഴ : വെള്ളക്കെട്ട് തടയാൻ ഊർജിത നടപടി: നീലേശ്വരം കാര്യംകോട് പാലത്തിനടിയിൽ കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്തു
കാലവർഷം കനക്കുകയും ജില്ലയിൽ മൂന്ന് ദിവസത്തെ റെഡ് അലെർട്ട് പ്രഖ്യാപിക്കുകയും ചെയ്തതോടെ വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ടൊഴിവാക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ദേശീയപാത വികസനത്തിന്റെ ഭാഗമായി പാലം നിർമാണം നടക്കുന്ന വിവിധ സൈറ്റുകളിൽ നീരൊഴുക്ക് തടയാനായി കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്ത് തുടങ്ങി. നീലേശ്വരം കാര്യംകോട് പാലത്തിനടിയിൽ ഇത്തരത്തിൽ കൂട്ടിയിട്ടിരുന്ന മണ്ണ് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന്റെ നിർദേശ പ്രകാരം നീക്കം ചെയ്തു. മുൻ വർഷങ്ങളിൽ ഇത്തരം മൺതിട്ടകൾ പുഴയിലെ നീരോഴുക്ക് തടയുകയും, പുഴയോര മേഖലയിലെ ജനവാസ വെള്ളക്കെട്ട് ഉയരുന്നതിന് കാരണമാവുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ ഭരണ കൂടത്തിന്റെ അടിയന്തര ഇടപെടൽ. ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ കൂടി കനത്ത കാലവർഷ സാധ്യത കണക്കിലെടുത്ത് റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
No comments