Breaking News

കരിന്തളം ചിമ്മത്തോട് കരിഞ്ചാമുണ്ഡിയമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് തുടക്കമായി.

കരിന്തളം ചിമ്മത്തോട് കരിഞ്ചാമുണ്ഡിയമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ദീപാരാധന, തെയ്യം തുടങ്ങൽ ,തുടർന്ന് കരിഞ്ചാമുണ്ഡിയമ്മയ്ക്ക് കൊടിയില പിടിക്കൽ ചടങ്ങ്, തൊണ്ടച്ചൻ തെയ്യത്തിന്റെ പുറപ്പാട് തുടർന്ന് ആചാര സ്ഥാനികരെ ആദരിക്കൽ. കാപ്പാളത്തിയമ്മയുടെ പുറപ്പാട്, അന്നദാനം,എന്നിവ നടന്നു. വീരൻ ദൈവത്തിന്റെ പുറപ്പാട്,11 മണിക്ക് വിഷ്ണുമൂർത്തിയുടെ കുളിച്ചു തോറ്റം, തുടർന്ന് പഞ്ചുരുളി തെയ്യത്തിന്റെയും കുടുംബത്തെയും തോറ്റം .രാത്രി രണ്ടുമണിക്ക് പഞ്ചുരുളി തെയ്യത്തിന്റെ പുറപ്പാട്. 11 ന് രാവിലെ 4. 30ന് കരിഞ്ചാമുണ്ഡിയമ്മയുടെ കോലം പുറപ്പാട്, 7. 30 ന് നാട്ടുമൂർത്തി തെയ്യത്തിന്റെ പുറപ്പാട്, 9 മണിക്ക് കുടുംബ തെയ്യത്തിൻ്റെ പുറപ്പാട്, ഉച്ചയ്ക്ക് 12 .30 ന് രക്തചാമുണ്ഡിയമ്മയുടെ പുറപ്പാട്, 1.30 ന് അന്നദാനം, മൂന്നുമണിക്ക് വിഷ്ണുമൂർത്തിയുടെയും ഗുളികൻ തെയ്യത്തിന്റെയും പുറപ്പാട്. വൈകുന്നേരം 5. 45 ന് വിളക്കിലരിയിടൽ ചടങ്ങോട് കൂടി രണ്ടു ദിവസങ്ങളിൽ നടക്കുന്ന കളിയാട്ട മഹോത്സവത്തിന് സമാപനമാകും.

No comments