Breaking News

കെപിഎസ്‌ടിഎ ജില്ലാ ദ്വിദിന ക്യാമ്പ്‌ സമാപിച്ചു

നഗരസഭാ പരിധിയില്‍ എസ്‌ എസ്‌ എല്‍ സി വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളാന്‍ കഴിയും വിധം അധിക പ്ലസ്‌ടു ബാച്ചുകള്‍ അനുവദിക്കണമെന്ന്‌ എന്‍ എ നെല്ലിക്കുന്ന എം എല്‍ എ ആവശ്യപ്പെട്ടു.
ജില്ലയിലെ എല്ലാ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളിലും അധ്യാപകരെയും പ്രിന്‍സിപ്പല്‍മാരെയും നിയമിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. കെ പി എസ്‌ ടി എ ജില്ലാ ദ്വിദിന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരോടും അധ്യാപകരോടും പകയോടെയാണ് ഈ സർക്കാർ പെരുമാറുന്നതെന്നും പിടിച്ചു വെച്ച ആനുകൂല്യങ്ങൾ അടിയന്തിരമായി നൽകണമെന്നും ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. നാഷണൽ ട്രെയിനറും സീമാറ്റ് ഫാക്കൽറ്റിയുമായ കൂത്താട്ടുകുളം വിജയകുമാർ നേതൃത്വം പുതിയ കാലഘട്ടത്തിൽ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജില്ലാ പ്രസിഡൻ്റ് പി.ടി. ബെന്നി അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ജി.കെ. ഗിരീഷ് മുഖ്യഭാഷണം നടത്തി. സംസ്ഥാനഭാരവാഹികളായ ജോമി ടി. ജോസ്, പി. ജലജാക്ഷി, വി.കെ. പ്രഭാവതി, സി.എം. വർഗീസ്, സി.കെ. അജിത, വിമൽ അടിയോടി, വി.വി. ശിഹാബ്, ബിജു അഗസ്റ്റിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ സ്വഗതവും ട്രഷറർ പി. ശ്രീജ നന്ദിയും പറഞ്ഞു.

...........

No comments