Breaking News

നീലേശ്വരം പ്രസ് ഫോറം ബാലചന്ദ്രൻ നീലേശ്വരം, കെടിഎൻ രമേശൻ അനുസ്മരണവും അവാർഡ് ദാനവും നടത്തി

നീലേശ്വരം പ്രസ് ഫോറം പ്രസിഡണ്ടുമാരായിരുന്ന ബാലചന്ദ്രൻ നീലേശ്വരം, കെടിഎം രമേശൻ അനുസ്മരണവും അവാർഡ് ദാനവും നടത്തി. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പ്രസ്സ് ഫോറം പ്രസിഡന്റ് സേതു ബങ്കളം അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ഡി രാജൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത മന്ത്രിക്ക് ഉപഹാരം സമർപ്പിച്ചു. ശില്പി മധു ബങ്കളം, ആർട്ടിസ്റ്റ് സന്തോഷ് പള്ളിക്കര, പ്രാദേശിക ശാസ്ത്രജ്ഞൻ ദിവാകരൻ കടിഞ്ഞിമൂല എന്നിവരെ മന്ത്രി പൊന്നാടയണിയിച്ചു. മുൻ എം.എൽ എ കെ.പി സതീഷ് ചന്ദ്രൻ ബാലചന്ദ്രൻ അനുസ്മരണവും, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എറുവാട്ട് മോഹനൻ കെടിഎൻ രമേശൻ അനുസ്മരണവും നടത്തി. കെടിഎൻ രമേശന്റെ ഫോട്ടോ മുൻ നഗരസഭ ചെയർമാനും കണ്ണൂർ യൂണിവേഴ്സിറ്റിമുൻ പരീക്ഷ കൺട്രോളറുമായ പ്രൊഫ.കെ.പി.ജയരാജൻ, അനാച്ഛാദനം ചെയ്തു. പ്രസ്സ് ഫോറം സെക്രട്ടറി സുരേഷ് മടിക്കൈ, ജോ.സെക്ര രാഘവൻ ചോനമടം നീലേശ്വരം നഗരസഭ സ്റ്റാൻഡിങ് ചെയർമാൻമാരായ ഷംസുദ്ദീൻ അറിഞ്ചിറ, വി ഗൗരി പി ഭാർഗവി, നഗരസഭ കൗൺസിലർ ഇ.ഷജീർ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കെ.വിസുരേഷ് കുമാർ , വ്യാപാരി സമിതി നേതാവ് ഉദയൻ പാലായി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി വിജയകുമാർ , അഡ്വ . കെ.പി നസീർ , കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, കെ.വിചന്ദ്രൻ , എം ജെ ജോയ് , ടിവി ഉമേശന്‍, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ആനിക്കിൽ സോമരാജൻ,ജേസീസ് സെക്രട്ടറി പി.വി സജിനി സജീവ്, ജേസി എലൈറ്റ് പ്രസിഡന്റ് കെ.എസ്. അനൂപ് രാജ് തുടങ്ങിയവർ സംസാരിച്ചു. പി ശില്പ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും ഉപജീവനം പദ്ധതിയുടെ ഭാഗമായി പ്രാദേശിക കാർഷിക ശാസ്ത്രജ്ഞൻ പി വി ദിവാകരൻ മരത്തൈകൾ വിതരണം ചെയ്തു.

No comments