Breaking News

കുമ്പള ശിബ്‌ലി മദ്രസ ലീഡർ സ്ഥാനത്തേക്ക് വൻ ഭൂരിപക്ഷത്തോടെ ഹസ്സൻ അജ് വദ് തെരഞ്ഞെടുക്കപ്പെട്ടു

കുമ്പള ശിബ്‌ലി നഗർ ഖുവ്വത്തുൽ ഇസ്‌ലാം ശിബ്‌ ലി ഹയർ സെക്കന്ററി മദ്രസയിൽ ജനാധിപത്യ രീതിയിൽ നടന്ന മദ്രസ ലീഡർ തെരഞ്ഞെടുപ്പിൽ പേന ചിഹ്നത്തിൽ മത്സരിച്ച ഹസ്സൻ അജ് വദ് വൻഭൂരിപക്ഷത്തോടെ കൂടി മദ്രസ ലീഡറായി തിരഞ്ഞെടുത്തു. പെൺകുട്ടികളിൽ ഉയർന്ന ലീഡുമായി പെൻസിൽ ചിഹ്നത്തിൽ മത്സരിച്ച മറിയം ശിഫ വിജയിച്ചു. മദ്രസ ലീഡർമാരെ അധ്യാപകരായ അഷ്‌റഫ്‌ സഅദി,ഹുസൈൻ സഖാഫി, സിദ്ദീഖ് ലത്തീഫി, മുസ്തഫ സഅദി, അക്ബർ അലി സഅദി അനുമോദിച്ചു

No comments