Breaking News

കേരള സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള കായിക അക്കാദമിയിൽ വടംവലി കൂടി ഉൾപ്പെടുത്തണം: ജില്ലാ വടംവലി അസോസിയേഷൻ

കേരള സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള കായിക അക്കാദമിയിൽ വടംവലി കൂടി ഉൾപ്പെടുത്തണമെന്നും കൗൺസിലിന്റെ കീഴിൽ വടംവലി പരിശീലകരെ നിയമിക്കാണെന്നും
 കാസർകോട് ജില്ലാ വടംവലി അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
 സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് കെ പി . അരവിന്ദാക്ഷൻ അധ്യക്ഷൻ വഹിച്ചു.
ജില്ലാ സെക്രട്ടറി ഇൻ ചാർജ് രതീഷ് വെള്ളച്ചാൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊഫസർ പി. രഘുനാഥ്, ജോയിൻ്റ് സെക്രട്ടറി പ്രവീൺ മാത്യു, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം അനിൽ ബങ്കളം എന്നിവർ സംസാരിച്ചു. 2024 ൽ നടന്ന ജില്ലാ വടംവലി ചാമ്പ്യാൻഷിപ്പിൽ ഏറ്റവും കൂടുതൽ കായിക താരങ്ങളെ പങ്കെടുപ്പിച്ച കുണ്ടംകുഴി സ്കൂളിലെ കായിക അധ്യാപിക വാസന്തി ടീച്ചർക്ക് ഉപഹാരം നൽകി.
ജില്ലാ ജോയിൻ്റ് സെക്രട്ടറിൽ സുനിൽ നോർത്ത് കോട്ടച്ചേരി നന്ദി പറഞ്ഞു.

No comments