പുതുക്കൈ എൻഎസ്എസ് കരയോഗം കെട്ടിടോദ്ഘാടനവും സുവർണജൂബിലി ആഘോഷവും നാളെ
പുതുക്കൈ ശ്രീസദാശിവ വിലാസം എൻഎസ്എസ് കരയോഗത്തിനായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും സുവർണജൂബിലി ആഘോഷവും നാളെ നടക്കും.
പ്രവർത്തനത്തിന്റെ അൻപതാം വർഷത്തിലാണ് കരയോഗം. നാളെ രാവിലെ ഒൻപത് മണിക്ക് പുതുക്കൈ ചൂട്ട്വം ശ്രീവനശാസ്താ ക്ഷേത്രസമീപത്തു നിന്ന് ഘോഷയാത്ര പുറപ്പെടും. 10 മണിക്ക് പതാക ഉയർത്തൽ, തുടർന്ന് രജിസ്‌ട്രേഷൻ. 10.30 ന് വാർഷിക ജനറൽബോഡി യോഗവും കുടുംബസംഗമവും. പ്രാർത്ഥനയ്ക്കും ആചാര്യ അനുസ്മരണത്തിനും ശേഷം എൻഎസ്എസ് ഹൊസ്ദുർഗ് താലൂക്ക് യൂണിയൻ സെക്രട്ടറി പി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് കെ.നാരായണൻ നായർ അധ്യക്ഷത വഹിക്കും. കരയോഗം സെക്രട്ടറി കുഞ്ഞിക്കൃഷ്ണൻ മഠത്തിൽ സംഘടനാകാര്യങ്ങൾ വിശദീകരിക്കും. വനിതാസമാജം പ്രസിഡന്റ് മിനി രാജൻ, സെക്രട്ടറി കനകവല്ലി, ഭരണസമിതി അംഗം ഇ.രാജൻ വടക്കൻപറമ്പ്, യൂണിയൻ പ്രതിനിധി കെ.മോഹനൻ, ഇലക്ടറൽ മെമ്പർ പി.മുരളീധരൻ, മഹിളാസംഘം പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. കരയോഗം വൈസ് പ്രസിഡന്റ് സി. സുകുമാരൻ മാസ്റ്റർ സ്വാഗതവും ജോയിന്റ് സെക്രട്ടറി കുഞ്ഞിക്കൃഷ്ണൻ കാനത്തിൽ നന്ദിയും പറയും.
ഉച്ചയ്ക്ക് രണ്ട് മണി മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ കലാപരിപാടികൾ. വൈകിട്ട് 4. 30 ന് വിശിഷ്ടാതിഥികളെ ചിറപ്പുറം ജംഗ്ഷനിൽ നിന്ന് സ്വീകരിച്ചാനയിക്കും. ഉച്ചയ്ക്ക് 5. 30 ന് സിനിമാസംവിധായകൻ വിജി തമ്പി കരയോഗം കെട്ടിടവും സുവർണജൂബിലി ആഘോഷപരിപാടികളും ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് കെ.നാരായണൻ നായർ അധ്യക്ഷത വഹിക്കും. താലൂക്ക് യൂണിയൻ പ്രസിഡന്റ് കരിച്ചേരി പ്രഭാകരൻ നായർ മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീകുമാർ കോടോത്ത് ഫോട്ടോ അനാഛാദനം നിർവഹിക്കും. 75 വയസ് പിന്നിട്ട കരയോഗം അംഗങ്ങളെയും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെയും വിശിഷ്ടാതിഥികൾ ആദരിക്കും. എൻഎസ്എസ് വനിതാസമാജം ഹൊസ്ദുർഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ടി വി സരസ്വതി ടീച്ചർ, എൻഎസ്എസ് കരയോഗം പ്രസിഡന്റ് പി കുഞ്ഞിരാമൻ നായർ, താലൂക്ക് യൂണിയൻ ഭരണസമിതി അംഗം പത്മനാഭൻ മാങ്കുളം, കെ.പി മനോജ് (ഉപ്പിലിക്കൈ കരയോഗം), ഭരണസമിതി അംഗം കെ കുഞ്ഞിക്കണ്ണൻ നായർ, താലൂക്ക് യൂണിയൻ പ്രതിനിധി രത്‌നരാജൻ മേലത്ത് എന്നിവർ ആശംസകൾ നേരും. കരയോഗം ജനറൽ സെക്രട്ടറി കുഞ്ഞിക്കൃഷ്ണൻ മഠത്തിൽ കരയോഗം ട്രഷറർ സി.വി.രാമചന്ദ്രൻ നന്ദിയും പറയും. രാത്രി 7 മണി മുതൽ നാട്ടരങ്ങ്. കരയോഗം കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
No comments