ജില്ലാ റൈഫിൾ അസോസിയേഷൻ സമ്മർ കോച്ചിങ് ക്യാമ്പ് നടത്തുന്നു
കാസറഗോഡ് ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ 11 വയസ് മുതൽ 21 വയസ് വരെയുള്ള കുട്ടികൾക്കായി വിപുലമായ ഒരു ഷൂട്ടിംഗ് കോച്ചിങ് ക്യാമ്പ് നടത്തുന്നു. ജില്ലാ റൈഫിൾ അസോസിയേഷന്റെ അമ്പലത്തറയിലുള്ള റേഞ്ചിൽ വെച്ച് മെയ് മാസം 16 മുതൽ 18 വരെയാണ് ക്യാമ്പ് നടക്കുന്നത്. ഐ.എസ് .എസ് .എഫ് ജൂറിയും ഷൂട്ടിങ്ങിൽ നാഷണൽ ഗോൾഡ് മെഡലിസ്റ്റുമായ മിലൻ ജെയിംസാണ് ക്യാമ്പ് കൈകാര്യം ചെയ്യുന്നത്. ജില്ലയിലെ അസോസിയേഷൻ മെമ്പർമാരായവരും അല്ലാത്തവരുമായ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. മിതമായ ഒരു ഫീസ് ഈടാക്കിക്കൊണ്ട് നടത്തുന്ന ഈ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളും പ്രയോജനപ്പെടുത്തണമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ.കെ.എ.നാസർ അറിയിച്ചു. കാസറഗോഡ് ജില്ലാ റൈഫിൾ അസോസിയേഷൻ റേഞ്ചിൽ വെച്ച് നടത്തുന്ന ഈ വർഷത്തെ കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് ഈ ക്യാമ്പിൽ പങ്കെടുത്തു മികവ് തെളിയിക്കുന്ന ഷൂട്ടേർസ്ന് ജില്ലാ അസ്സോസിയേഷന്റ മികച്ച പരിശീലനം നൽകി പങ്കെടുപ്പിക്കുന്നതാണ് .
കൂടാതെ ക്യാമ്പിൽ നല്ല മികവ് പ്രകടിപ്പിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ആൺ കുട്ടിക്കും ഒരു പെൺ കുട്ടിക്കും അസോസിയേഷന്റെ സ്റ്റുഡന്റ് മെമ്പർഷിപ് സൗജന്യമായി നൽകികൊണ്ട് റേഞ്ചിൽ പരിശീലനം നൽകുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ കാണുന്ന നമ്പറിൽ വിളിച്ചു മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
No comments