Breaking News

കേരള കാർഷിക സർവകലാശാല യൂണിയൻ: പടന്നക്കാട് കാർഷിക കോളേജിലെ ജിയ ജോസഫ് സെക്രട്ടറി

കേരള കാർഷിക സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ പാനലിൽ സെക്രട്ടറിയായി പടന്നക്കാട് കാർഷിക കോളേജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ജിയ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചിൽ അഞ്ചും സീറ്റുകൾ നേടിക്കൊണ്ട് എൽഡിഎസ്എഫ് തകർപ്പൻ വിജയം കേരള കാർഷിക സർവകലാശാലയിൽ നേടി.  ബി എസ് സി (Hons) അഗ്രികൾച്ചർ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് .ജിയ ജോസഫ് നിലവിൽ പടന്നക്കാട് കാർഷിക കോളേജ് സ്റ്റുഡൻസ് യൂണിയനിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും എസ്എഫ്ഐ പടന്നക്കാട് കാർഷിക കോളേജ് യൂണിറ്റ് സെക്രട്ടറിയുമാണ്. പത്തനംതിട്ട തിരുവല്ലയാണ് സ്വദേശം.
 

No comments