കേരള അറബിക് മുൻഷീസ് അസോസിയേഷൻജില്ലാതല അംഗത്വ ക്യാമ്പയിൻ തുടങ്ങി
കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജില്ലാതല അംഗത്വ ക്യാമ്പയിൻ തുടങ്ങി.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കല്ലമ്പലം നജീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എം മുഹമ്മദ് ഇർഷാദ് അധ്യക്ഷത വഹിച്ചു. കാസർകോട് ഉപജില്ലാ ക്യാമ്പയിൻ ചെർക്കളയിൽ ഷമീർ ചേരൂർ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുർഗിൽ ജില്ലാ ജോയിന്റ് സെക്രട്ടറി അഷ്‌റഫ് മാസ്റ്റർ, ബേക്കലിൽ റഷീദ് മൂപ്പന്റകത്ത്, ചെറുവത്തൂരിൽ ശിഹാബ് കുത്തേഴത്ത്, ചിറ്റാരിക്കാലിൽ ഡോ വി ഹമീദ്, കുമ്പളയിൽ എസ് എ അബ്ദുൽറഹ്‌മാൻ, മഞ്ചേശ്വരത്ത് എസ് എം സിറാജുദ്ദീൻ എന്നിവർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഭാഷാ പ്രചാരണ ക്യാമ്പയിനിന്റെ രണ്ടാംഘട്ടം ബന്തടുക്കയിലും ലഹരിവിരുദ്ധ പ്രചാരണ ക്യാമ്പയനിന്റെ മൂന്നാംഘട്ടം ബളാന്തോട്ടും തിങ്കഴാള്ച തുടങ്ങുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി കെ മുഹമ്മദ് ഇർഷാദ് അറിയിച്ചു.
No comments