ദേശീയപാത വികസനം; നീലേശ്വരത്തെ പഴയ പാലം പൊളിച്ച് പണിയണം: സി എം പി
ദേശീയ പാത വികസനത്തിന്റെ ഭാഗമായി നീലേശ്വരത്തെ പഴയ പാലം പൊളിച്ച് നീക്കി പുതിയത് പണിയണമെന്ന് സി എം പി നീലേശ്വരം നഗരസഭ കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ കൗൺസിൽ അംഗം സുകുമാരൻ അധ്യക്ഷത വഹിച്ചു. സി എം പി സെൻട്രൽ കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി വി ഉമേശൻ, സെൻട്രൽ കൗൺസിൽ അംഗം എം ടി കമലാക്ഷി, പി അമ്പാടി, ശിവ് ജ്യോത് കണ്ണൻ, കെ രേണുക എന്നിവർ സംസാരിച്ചു.
No comments