സംസ്ഥാന സഹവാസ ക്യാമ്പ് : കാസർക്കോട് മികച്ച എസ് പി സി ജില്ല
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ഏഴു ദിവസങ്ങളല്ലായി 20 പോലീസ് ജില്ലകളിൽ നിന്നും ആയിരത്തോളം കാഡറ്റുകൾ പങ്കെടുത്ത സംസ്ഥാന സഹവാസ ക്യാമ്പിൽ മികച്ച എസ്പിസി ജില്ലയായി കാസർകോടിനെ തിരഞ്ഞെടുത്തു.
വിവിധ വിഭാഗങ്ങളിൽ കുട്ടികളുടെ പ്രകടനം വിലയിരുത്തിയാണ് പാസിംഗ് ഔട്ട് പരേഡിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറിൽ നിന്ന് പ്ലറ്റൂൺ കമാൻ്റർ പി വി ആർദ്ര സമ്മാനം ഏറ്റുവാങ്ങിയത്. പതാക വാഹകയായി വാണി കൃഷ്ണയും പരേഡിൽ ശ്രദ്ധ നേടി. കാസർഗോഡ് ജില്ലാ പോലീസ് മേധാവി വി. വി വിജയ ഭാരത് റെഡ്ഡി ഐപിഎസിന്റെ നിർദ്ദേശപ്രകാരം എസ് പി സി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ അഡീഷണൽ എസ് പി, പി ബാലകൃഷ്ണൻ നായരുടെ മികച്ച പിന്തുണയിലും ചിട്ടയായ പരിശീലനത്തിലൂടെയുമാണ് ടീം കാസർകോട് ഈ നേട്ടം കൈവരിച്ചത്. ജില്ലാ അസിസ്റ്റൻറ് നോഡൽ ഓഫീസർ സബ് ഇൻസ്പെക്ടർ ടി തമ്പാൻ, സോഷ്യൽ പോലീസിങ് കോ- ഓർഡിനേറ്റർ സബ് ഇൻസ്പെക്ടർ രാമകൃഷ്ണൻ, ഡി ഐ മാരായ പ്രദീപൻ കോതോളി, രാജേഷ് കുഞ്ഞിവീട്ടിൽ, ജയശ്രീ, ധന്യ, ശ്യാം, അധ്യാപകരായ അശോകൻ, ടി ടി വി സിന്ധു, സ്മിത, ബിന്ദു എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്. വിജയികളെ എഡിജിപി ഇൻറലിജൻസ് പി വിജയൻ ഐപിഎസ്, എസ് പി സി സംസ്ഥാന നോഡൽ ഓഫീസർ ഡി ഐ ജി അജിതാബീഗം ഐപിഎസ്, കാസർകോട് ജില്ലാ മുൻ പോലീസ് മേധാവി പി ബിജോയ് ഐപിഎസ് എന്നിവർ കുട്ടികളെ അഭിനന്ദിച്ചു. ജില്ലയിലെ ഡ്രിൽ ഇൻസ്ട്രക്ടർമാർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ, എസ് പി സി പി ടി എ എന്നിവരുടെ മികച്ച കൂട്ടായ്മയും പിന്തുണയുമാണ് ജില്ലയുടെ നേട്ടത്തിന് പിന്നിൽ.
No comments