നീലേശ്വരം കിഴക്കേവീട് തറവാട് ശ്രീ ചുഴലി ഭഗവതി ക്ഷേത്ര പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം: സാംസ്കാരിക സമ്മേളനം നടത്തി
പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം നടന്നു വരുന്ന നീലേശ്വരം പാലക്കാട്ട് കിഴക്കേവീട് തറവാട് ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിൽ സാംസ്കാരിക സമ്മേളനം നടത്തി.
രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. എം രാജഗോപാലൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ കൗൺസിലർമാരായ ഇ അശ്വതി, കെ ജയശ്രീ, നീലേശ്വരം സെന്റ് പീറ്റേഴ്സ് ഐ സി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ ഫാ. ആൻസിൽ പീറ്റർ, പേരോൽ ജുമാ മസ്ജിദ് ഖത്തീബ് അൻവർ ഹുസൈൻ സനൂസി, സി പി എം നീലേശ്വരം ലോക്കൽ സെക്രട്ടറി എ.വി.സുരേന്ദ്രൻ, നീലേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനൻ, സിപിഐ നീലേശ്വരം ലോക്കൽ സെക്രട്ടറി രമേശൻ കാര്യങ്കോട്, ബിജെപി നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി.യു.വിജയകുമാർ, എ പുരുഷോത്തമൻ ആചാരി നെല്ലിക്കാട്ട്, ചീർമക്കാവ് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം പ്രസിഡന്റ് എ.പുരുഷോത്തമൻ പുളിക്കാൽ, ബാര അംബാപുരം ശ്രീ ഭഗവതി ക്ഷേത്രം പ്രസിഡന്റ് കുമാരൻ വെടിക്കുന്ന്, തറവാട് വൈസ് പ്രസിഡന്റ് സദാശിവൻ അംബാപുരം, മാതൃസമിതി പ്രസിഡന്റ് വീണാ പ്രസാദ് എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ രാജൻ ബേഡകം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.കെ.ബാബുരാജ് നന്ദിയും പറഞ്ഞു.
No comments