മഹാകവി പി സ്മാരക സാഹിത്യ പുരസ്‌കാരം സി.രേഷ്മക്ക്
മഹാകവി പി സ്‌മാരക സമിതി ഏർപ്പെടുത്തിയ 2025 ലെ പി. സാഹിത്യ പുരസ്‌കാരം സി.രേഷ്‌മയുടെ ബോർഡർലൈൻ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. ഇരുപതിനായിരം രൂപയും വിവേക് ബോവിക്കാനം രൂപകല്‌പന ചെയ്‌ത കവിയുടെ ചിത്രം ആലേഖനം ചെയ്‌ത ഫലകവുമാണ് പുരസ്‌കാരമായി നൽകുക. കവിയുടെ നാൽപ്പത്തിയെട്ടാമത് ചരമവാർഷികത്തിൻ്റെ ഭാഗമായി മെയ് 25 ന് വൈകിട്ട് 4 ന് പി സ്‌മാരക മന്ദിരത്തിൽ എഴുത്തുകാരൻ മാങ്ങാട് രത്നാകരൻ പുരസ്‌കാരം വിതരണം ചെയ്യും
No comments