മെഡിസെപ്പ് പ്രീമിയം വർദ്ധിപ്പിക്കരുത്: കെ.എസ്.എസ്. പി.എ
മെഡിസെപ്പ് പ്രീമിയം വർദ്ധിപ്പിക്കരുത്: കെ.എസ്.എസ്. പി.എസർവ്വീസ് പെൻഷൻകാരുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ മെഡിസെപ്പിൻ്റെ പ്രീമിയം തുക വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. സുരേന്ദ്രൻ നായർ ആവശ്യപ്പെട്ടു. തൃക്കരിപ്പൂർ നിയോജക മണ്ഡലം നേതൃയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മെഡിസെപ്പിൻ്റെ നിലവിലുള്ള പോരായ്മകൾ പരിഹരിക്കാതെയും, സംഘടനകളുമായി ചർച്ചകൾ നടത്താതെയുമാണ് ഏകപക്ഷീയമായി പ്രീമിയം തുക വർദ്ധി പ്പിക്കാനുള്ള നീക്കം നടത്തുന്നത്. പെൻഷൻകാരുടെ പ്രീമിയത്തോടൊപ്പം സർക്കാരിൻ്റെ വിഹിതവും ഉറപ്പാക്കി കൊണ്ടായിരിക്കണം മെഡിസെപ്പ് പരിഷക്കരണം സംബന്ധിച്ച സമിതി റിപ്പോർട്ട് സർക്കാർ അംഗീകരിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി.
നിയോജക മണ്ഡലം പ്രസിഡണ്ട് രവീന്ദ്രൻ കൊക്കോട്ട് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് പി.പി. കുഞ്ഞമ്പു, പലേരി പത്മനാഭൻ, പി. ബാലചന്ദ്രൻ ഗുരുക്കൾ, ഇ. മോഹനൻ, പി.വി. നാരായണി എന്നിവർ പ്രസംഗിച്ചു.
പി.കെ. സത്യനാഥൻ സ്വാഗതവും, ദാമോദരൻ മുട്ടത്ത് നന്ദിയും പറഞ്ഞു.
മെയ് 22ന് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ശില്ല ശാല വിജയി പ്പിക്കാനും തീരുമാനിച്ചു.

No comments