Breaking News

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എടത്തോട്ടെ സുബൈർ (47) അന്തരിച്ചു.

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എടത്തോട്ടെ സുബൈർ (47) അന്തരിച്ചു.പരേതരായ കോട്ടപ്പുറം അബ്ദുള്ളയുടെയും, ദൈനബിയുടെയും മകനാണ്.
തായന്നൂരിലെ നസീമയാണ് ഭാര്യ. കുമ്പള ബദരിയ നഗർ ഇമാം ഷാഫി ഷീ കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിനി സഫ, പരപ്പ സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി നിദ, എടത്തോട് സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി സർഫിയ എന്നിവർ മക്കളാണ്. സഫിയ, ആയിഷ എന്നിവർ സഹോദരിമാരാണ്.
കുവൈറ്റിലും, ജപ്പാനിലും ഏറെക്കാലം ജോലി ചെയ്തിരുന്ന സുബൈർ ഏതാനും വർഷമായി വൃക്ക സംബന്ധമായി ചികിത്സയായിരുന്നു. കൊച്ചി, മംഗലാപുരം, കണ്ണൂർ ഉൾപ്പെടെയുള്ള ആശുപത്രികളിൽ സുമനസ്സുകളുടെ സഹായത്തോടെയാണ് ഭീമമായ തുക കണ്ടെത്തി ചികിത്സ നടത്തിയത്.

No comments