പടന്നക്കാട് കാർഷിക കോളേജിലെ മലബാർ മാംഗോ ഫെസ്റ്റ് മധുരം 2025 സമാപിച്ചു.
പടന്നക്കാട് കാർഷിക കോളേജിലെ മലബാർ മാംഗോ ഫെസ്റ്റ് മധുരം 2025 സമാപിച്ചു. കുഫോസ് വൈസ് ചാൻസിലർ പ്രദീപ് കുമാർ.ടി കോളേജ് സന്ദർശിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു .ഇക്കുറി 26 ഇനങ്ങളിൽ ഉള്ള മാമ്പഴം വില്പനയ്ക്കായി ഒരുക്കിയിരുന്നു.ബംഗനപള്ളി, മൂവാണ്ടൻ, സിന്ദൂരം, അൽഫോൻസോ, റുമാനി മുതലായവയ്ക്ക് ആവശ്യക്കാർ ഏറെയാണ് .മലബാർ മാംഗോ ഫെസ്റ്റ് മൂന്ന് ദിവസം പിന്നിടുമ്പോൾ ഏകദേശം 5 ടണ്ണോളം മാമ്പഴമാണ് വിറ്റു പോയത്. കോളേജിന്റെ തനതായ വെറൈറ്റി ഫിരാഗിലുടുവ മറ്റ് എക്സോട്ടിക് ഫ്രൂട്ട്സും തൈവില്പന നഗരിയിൽ മുഖ്യതാരമായി മാറി. കൂടാതെ മാവിനങ്ങളായ
ബംഗനപ്പള്ളി, ചന്ദ്രക്കാരൻ, എക്സോട്ടിക് വെറൈറ്റി ആയ 'കുളമ്പ്' പോലുള്ള മാവിൻ തൈകൾക്ക് ആവശ്യക്കാരുടെ എണ്ണം വളരെ വലുതായിരുന്നു. വേനൽചൂടിൽ വില്പന നഗരിയിൽ എത്തുന്ന ജനങ്ങൾക്ക് വൈവിധ്യമാർന്ന ഭക്ഷണവിരുന്ന് ഒരുക്കി കുട്ടികൾ നടത്തുന്ന ഫുഡ് കോർട്ട് ആയ 'മക്കാനി' വൻ ജന പ്രീതി നേടി. വൈകുന്നേരങ്ങളിൽ ഫുഡ് കോർട്ടിന്റെ സ്പെഷ്യൽ ഫീസ്റ്റ് എല്ലാവരുടെയും ആകർഷണം പിടിച്ചുപറ്റി .നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തി എക്സിബിഷനും, കർഷകരുടെ സംശയ ദൂരീകരണത്തിനു വേണ്ടി 'അഗ്രോ ക്ലിനിക്കും', വിപുലമായ സ്റ്റോളും, വിനോദത്തിനായി ഗെയിംസ് കോർണറും മേളയുടെ മാറ്റുകൂട്ടി. "സംയോജിത തെങ്ങ് കൃഷി ","ആട് വളർത്തൽ" എന്നീ വിഷയങ്ങളിൽ സെമിനാറുകൾ വിദഗ്ധരുടെ മേൽനോട്ടത്തിൽ സംഘടിപ്പിച്ചു. പടന്നക്കാട് കാർഷിക കോളേജ് കാർഷിക വിജ്ഞാനവ്യാപന വിഭാഗം അസ്സിസ്റ്റൻ്റ് പ്രൊഫസർ ആൻഡ് ഹെഡ് ഡോ.ഷംന എൻ കർഷകർക്കായി
സംരംഭകത്വ വികസനം എന്ന വിഷയത്തിൽ
ക്ലാസ് എടുത്തു.

No comments