Breaking News

നീലേശ്വരം പ്രസ് ഫോറത്തിന്റെ ബാലചന്ദ്രൻ നീലേശ്വരം, കെടിഎൻ രമേശൻ അനുസ്മരണവും അവാർഡ് ദാനവും മെയ്‌ 19ന്

നീലേശ്വരം പ്രസ് ഫോറത്തിന്റെ ബാലചന്ദ്രൻ നീലേശ്വരം, കെടിഎൻ രമേശൻ അനുസ്മരണവും അവാർഡ് ദാനവും മെയ്‌ 19ന് ഉച്ചക്ക് 12 മണിക്ക് നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രസ്സ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, സെക്രട്ടറി സുരേഷ് മടിക്കൈ എന്നിവർ അറിയിച്ചു. സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിക്കും. പി ശില്പ അവാർഡ് ഏറ്റുവാങ്ങും. പ്രസിഡന്റ് സേതു ബങ്കളം അധ്യക്ഷനാകും.ഡി രാജൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും . തൃക്കരിപ്പൂർ എംഎൽഎ എം രാജ ഗോപാലൻ മുഖ്യാതിഥിയാകും.നഗരസഭാ ചെയർപേഴ്സൺ ടിവി ശാന്ത മന്ത്രിക്ക് ഉപഹാര സമർപ്പണം നടത്തും. മുൻ എംഎൽഎ കെ പി സതീഷ് ചന്ദ്രൻ ബാലചന്ദ്രൻ നീലേശ്വരം അനുസ്മരണവും മുൻ പഞ്ചായത്ത് പ്രസിഡണ്ട് എറുവാട്ട് മോഹനൻ കെടിഎൻ രമേശൻ അനുസ്മരണവും നടത്തും. കെടിഎൻ രമേശന്റെ ഫോട്ടോ നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി അനാച്ഛാദനം ചെയ്യും. അവാർഡിനെ വിലയിരുത്തി അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ കെ പി ജയരാജൻ സംസാരിക്കും. ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ സംബന്ധിക്കും.

No comments