Breaking News

സംഘാടസമിതിയായി: സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് മെയ് 18 ന് ചെമ്മനാട് വെച്ച് നടക്കും

സംസ്ഥാന സബ് ജൂനിയർ ബോയ്സ് ഗേൾസ് വുഷു ചാമ്പ്യൻഷിപ്പ് മെയ് 18 ന് ചെമ്മനാട് ബീറ്റൻ ഇൻഡോർ അക്കാദമി ഹാളിൽ നടക്കും.
സംഘാടക സമിതി രൂപവത്കരണ യോഗം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബുബക്കർ ഉദ്ഘാടനം ചെയ്തു. അബ്ദുൾ ഖാദർ അഷ്റഫ് അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ കൂരിക്കൾ മുഖ്യാതിഥിയായി. പഞ്ചായത്ത് മെമ്പർ അമീർ പാലോത്ത് മുഖ്യപ്രഭാഷണം നടത്തി.
ടെന്നീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി താരിഖ് പി. റഗ്ബി ജില്ലാ പ്രസിഡണ്ട് എം എം ഗംഗാധരൻ. ഷമിം ബാങ്കോട് ' എന്നിവർ സംസാരിച്ചു. മനോജ് എം സ്വാഗതവും. വുഷു സെക്രട്ടറി ബിനു തോമസ് നന്ദിയും പറഞ്ഞു.

ദാരവാഹികൾ

സുഫൈജ അബൂബക്കർ (ചെയർമാൻ)

 അബ്ദുൾ ഖാദർ അഷ്റഫ് (വൈസ് ചെയർമാൻ )

 മനോജ് .എം ( ജനറൽ കൺവീനർ)

ഷമിം ബാങ്കോട്
സാമ്പത്തിക ചെയർമാൻ 

 മൻസൂർ കൂരിക്കൾ (ടൂർണ്ണമെൻ്റ് കോർഡിനേറ്റർ

No comments