Breaking News

ജെ സി ഐ നീലേശ്വരം എലൈറ്റ് നീലേശ്വരത്തെ ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു

ജെ സി ഐ നീലേശ്വരം എലൈറ്റ് നീലേശ്വരത്തെ ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു.
ജെ സി ഐയുടെ പൊതുജന സമ്പർക്ക പരിപാടിയായ സല്യൂട്ട് ദി സൈലന്റ് സ്റ്റാറിന്റെ ഭാഗമായാണ് ആദരമൊരുക്കിയത്. നീലേശ്വരത്തെ ആംബുലൻസ് ഡ്രൈവർമാരായ വി.സജീഷ്, ഇ.പ്രിയേഷ്, കെ.രതീഷ്, ഹർഷിത് കുമാർ എന്നിവരെ ജെ.സി.ഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് കെ.എസ്. അനൂപ് രാജ് പൊന്നാടയണിയിച്ചു. ഉപഹാരവും സമ്മാനിച്ചു. സമൂഹത്തിന്റെ വിവിധ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന, ആരാലും അറിയപ്പെടാത്ത വ്യക്തിത്വങ്ങളുടെ ലാഭേച്ഛയില്ലാത്ത സേവനങ്ങൾ അംഗീകരിക്കുകയും പൊതു സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് സല്ല്യൂട് ദി സൈലന്റ് സ്റ്റാർ എന്ന പ്രൊജക്ടിന്റെ ലക്ഷ്യം എന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് അനൂപ് രാജ് പറഞ്ഞു. അടുത്തിടെ നീലേശ്വരത്തുണ്ടായ വെടിക്കെട്ടപകടത്തിലും മറ്റ് അടിയന്തിരഘട്ടങ്ങളിലുള്ള ആംബുലൻസ് സേവനങ്ങളിലും നിസ്വാർത്ഥ സേവനം ചെയ്യുന്നവരാണ് ആദരിക്കപെട്ടവർ. പരിപാടിയിൽ ജെസിഐ മേഖല 19 നേതാക്കളായ എൻ.അരുൺ പ്രഭു, എ.ധനേഷ്, യു സുരേന്ദ്ര പൈ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം ഡയറക്ടർ ടി.ബാബു സ്വാഗഗതവും ട്രഷറർ കെ എം സരീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ കെ. ദേവദത്തൻ, എ.വി സനീഷ് എന്നിവർ പങ്കെടുത്തു.

No comments