Breaking News

ലഹരിയാവാം കളിയിടങ്ങളോട്.... കെ സെവൻ സോക്കർ അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ആവേശത്തുടക്കം

ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശമുയർത്തി ഡി വൈ എഫ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന കെ സെവൻ സോക്കർ അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ആവേശത്തുടക്കം.
ദുർഗ എച്ച് എസ് എസ് മൈതാനിയിൽ സജ്ജമാക്കിയ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ജോപോൾ അഞ്ചേരി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി കെ നിഷാന്ത് അധ്യക്ഷത വഹിച്ചു.അഡ്വ.സി.കെ.ശ്രീധരൻ, കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ വി.വി.രമേശൻ, സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്, ഡിവൈഎഫ്ഐ ജില്ലാക്രട്ടറി രജീഷ് വെള്ളാട്ട്, സംഘാടക സമിതി ജനറൽ കൺവീനർ വി.ഗിനീഷ്, ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് വിപിൻബല്ലത്ത് എന്നിവർ സംസാരിച്ചു.. ആദ്യമത്സരത്തിൽ എഫ് സി. കോട്ടപ്പുറത്തിന് വേണ്ടി ഫിറ്റ് വെൽകോഴിക്കോടും യൂണിറ്റി കൈതക്കാടിനു വേണ്ടി എഫ് സി തൃക്കരപ്പൂരും മാറ്റുരച്ചു.
.................

No comments