Breaking News

മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ കേസെടുക്കുന്ന സാഹചര്യം ഉണ്ടാക്കിയത് കേരളത്തിന് അപമാനം:പി.കെ. ഫൈസൽ

മുഖ്യ മന്ത്രിയുടെ മകൾ വീണയ്ക്കെതിരെയും, അവരുടെ എക്സാ ലോജിക് എന്ന കമ്പനിയും, കരിമണൽ കർത്തായും നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതി ശരിവെച്ച് കൊണ്ട് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കേസെടുക്കുവാൻ അനുമതി നൽകിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഡി സി സി പ്രസിഡൻ്റ് പി.കെ. ഫൈസൽ ആവശ്യപ്പെട്ടു. സ്വതന്ത്രവും, നീതിയുക്തവുമായ അന്വേഷണം നടക്കണമെങ്കിൽ മുഖ്യമന്ത്രി രാജിവെച്ചേ മതിയാകു. അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാന പ്രകാരം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൻ നടത്തിയ മുഖ്യമന്ത്രിയുടെ കോലം കത്തിക്കൽ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ, ഇ ഷജീർ ,സി. വിദ്യാധരൻ , എന്നിവർ സംസാരിച്ചു. നേതാക്കളായ കെ. സലു , പി പുഷ്ക്കരൻ, പി. അരവിന്ദാക്ഷൻ, പി. രമേശൻ നായർ, കെ.വി ശശികുമാർ, കെ.വി സുരേഷ് കുമാർ, എ. ഗംഗാധരൻ നായർ, കെ രാജീവൻ, കെ. സുകു , കെ. സുരേശൻ, കെ.പി വിനോദ്, കെ. വേണു, തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

No comments