വഖഫ് നിയമഭേദഗതി: രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയുടെ ക്യാമ്പ് ഓഫീസിലേക്ക് ബി ജെ പി പ്രതിഷേധ മാർച്ച്
വഖഫ് നിയമഭേദഗതിക്കെതിരായ യു ഡി എഫ്, എൽ ഡി എഫ് നിലപാടിൽ പ്രതിഷേധിച്ച് ബി ജെ പി ജില്ലാ കമ്മിറ്റി രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയുടെ ക്യാമ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ കെ ശ്രീകാന്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. ബി ജെ പി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി അധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധൻ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് കാഞ്ഞങ്ങാട് സൗത്ത്, കെ കെ നാരായണൻ എന്നിവർ സംസാരിച്ചു. ബി ജെ പി- മോർച്ച ജില്ല, മണ്ഡലം ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
No comments