Breaking News

അറബി ഭാഷാ സംരക്ഷണ യജ്ഞം: പ്രചാരണ ക്യാമ്പയിൻ തുടങ്ങി

കേരള അറബിക് മുൻഷീസ് അസോസിയേഷൻ അറബി ഭാഷ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ഏഴാമത് ഭാഷാ പഠന പ്രചാരണ ക്യാമ്പയിൻ തുടങ്ങി.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി വി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കെ ഇ എം എ ജില്ലാ പ്രസിഡന്റ് കല്ലമ്പലം നജീബ് അധ്യക്ഷത വഹിച്ചു. ഹലീമ, കെ മുഹമ്മദ് ഇർഷാദ്, സമീർ ചേരൂർ, ഫാത്തിമത്ത് റഷീദ, എൻ മുഹമ്മദ് അൽത്താഫ് എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം തമീമുദ്ദീന്റെ സന്ദേശം മീഡിയ കോ- ഓർഡിനേറ്റർ റഷീദ് മുപ്പന്റകത്ത് യോഗത്തിൽ വായിച്ചു. മെയി 31 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഗൃഹസന്ദർശനം, സോഷ്യൽ മീഡിയ പ്രചാരണം, പ്രദർശനം, കാലിഗ്രാഫി മത്സരം, ജനസമ്പർക്ക പരിപാടി, ടോക്ക് ഷോ എന്നിവയുണ്ടാകുമെന്ന് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ മുഹമ്മദ് ഇർഷാദ് അറിയിച്ചു. 
.............

No comments