നീലേശ്വരത്ത് ടൂറിസ്റ്റ് ഹോം കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു
നീലേശ്വരം മാർക്കറ്റിലെ ഹാപ്പി ടൂറിസ്റ്റ് ഹോമിന്റെ മുകളിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു. ടൂറിസ്റ്റ് ഹോമിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന പാലക്കാട് നെന്മാറ സ്വദേശി എസ്. വിനീത് (35) ആണ് മരണപ്പെട്ടത്. ലോഡ്ജിന്റെ റൂഫ് വർക്കുകൾക്ക് മേൽനോട്ടം വഹിക്കുകയായിരുന്നു വിനീത്. രണ്ടുദിവസം മുമ്പ് തൊഴിലാളികൾ ലോഡ്ജിന്റെ മേൽക്കൂരയുടെ പ്രവർത്തികൾ പൂർത്തീകരിച്ചിരുന്നു. എന്നാൽ ഇതിൽ ഉണ്ടായിരുന്ന ചില അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാനാണ് വിനീത് ഇന്ന് എത്തിയത്. ജോലികൾ ചെയ്തുകൊണ്ടിരിക്കെ താഴേക്ക് വീഴുകയായിരുന്നു.ഉടൻ തേജസ്വിനി സഹകരണ ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
No comments