Breaking News

നീലേശ്വരം കിഴക്കൻകൊഴുവൽ യുവശക്തിയുടെ കെ.സി.എസ് അനുസ്മരണം ഏപ്രിൽ 26 ന്

നീലേശ്വരം കിഴക്കൻ കൊഴുവൽ യുവശക്തി കലാവേദിയിൽ ഏപ്രിൽ 26 ന് വൈകിട്ട് 6.30 ന് കെ.സി.എസ്. അനുസ്മരണവും സൗഹൃദ സർഗ സായാഹ്നവും ഒരുക്കും.
യുവശക്തി കലാവേദി, യുവശക്തി വായനശാല ഗ്രന്ഥാലയം എന്നിവയുടെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് കെ.സി.എസ്.നായർ. അനുസ്മരണ സമ്മേളനം പ്രൊഫ.കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. പി.എം.എം. മനോഹർ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് സൗഹൃദ സംഗീത സായാഹ്നം. ഡോ.വി.സുരേഷ്, ജയൻരാജ് തുടങ്ങിയവർ സംബന്ധിക്കും.

No comments