Breaking News

ഒരുക്കങ്ങളായി....കേരള മുസ് ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോൺ ആദർശ സമ്മേളനം നാളെ നീലേശ്വരം കോട്ടപ്പുറത്ത്


കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ആദർശ സമ്മേളന ഭാഗമായി കാഞ്ഞങ്ങാട് സോൺ കമ്മിറ്റി മനുഷ്യർക്കൊപ്പം എന്ന ശീർഷകത്തിൽ നാളെ (ഞായർ ) നീലേശ്വരം കോട്ടപ്പുറത്ത് സംഘടിപ്പിക്കുന്ന ആദർശ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
      വൈകിട്ട് 5.30 ന് നടക്കുന്ന സമസ്ത കേന്ദ്ര മുശാവറ അംഗം എ പി. അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയർമാൻ വിസി അബ്ദുല്ല സഅദി അദ്ധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി,എസ് എം എ സംസ്ഥാന ഉപാദ്ധ്യക്ഷൻ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം , ഉവൈസ് അദനി വെട്ടുപാറ,ആദർ സമ്മേള സംസ്ഥാന കോ ഓഡിനേറ്റർ മുഹമ്മദ് പറവൂർ,സോൺ പ്രസിഡണ്ട് അബ്ദുൽ ഹമീദ് മൗലവി, സെക്രട്ടറി അബ്ദുസ്സത്താർ പഴയകടപ്പുറം, എസ് എം എ ജില്ലാ ജന.സെക്രട്ടറി ബശീർ മങ്കയം,മദനീയം അബ്ദുല്ലത്തീഫ് സഖാഫി,അബ്ദുൽ ഖാദിർ സഖാഫി അൽ മദീന, അബ്ദുൽ ഖാദിർ സഖാഫി ആറങ്ങാടി, മടിക്കൈ അബ്ദുല്ല ഹാജി, അബ്ദുല്ല മൗലവി ക്ലായിക്കോട് , അബ്ദുറഹ്മാൻ ഇർഫാനി, കെ. അബ്ദുൽ ഖാദിർ ഹാജി അഴിത്തല തുടങ്ങിയവർ പ്രസംഗിക്കും സംസാരിക്കും. വാർത്ത സമ്മേളനത്തിൽ 
  ചെയർമാൻ സംഘാടക സമിതി
വി സി. അബ്ദുല്ല സഅദി ,എസ് എം എ ജില്ലാ ജന.സെക്രട്ടറി
ബശീർ മങ്കയം ,
       കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഹമീദ് മൗലവി കൊളവയൽ, കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി അബ്ദുസ്സത്താർ പഴയ കടപ്പുറം,
 സംഘാടക സമിതി കൺവീനർ
 കെ. അബ്ദുൽ ഖാദിർ ഹാജി അഴിത്തല,
സംഘാടക സമിതി ഫി. സെക്രട്ടറി സുബൈർ കാരയിൽ
എന്നിവർ സംബന്ധിച്ചു.

No comments