Breaking News

നീലേശ്വരം കുഞ്ഞാലിൻകീഴിലെ ചന്ദ്രന്റെ (57) മരണം ജോലിക്കിടയിൽ വീണു പരിക്കേറ്റതിനെ തുടർന്നുള്ള ചികിത്സയ്ക്കിടെ.

നീലേശ്വരം കുഞ്ഞാലിൻകീഴിലെ ചന്ദ്രന്റെ (57) മരണം ജോലിക്കിടയിൽ വീണു പരിക്കേറ്റതിനെ തുടർന്നുള്ള ചികിത്സയ്ക്കിടെ.
പെയ്ന്റിങ് തൊഴിലാളിയായ ചന്ദ്രന് ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഏപ്രിൽ അഞ്ചിന് ശനിയാഴ്ച വൈകിട്ട് നീലേശ്വരം പാലക്കാട്ടാണ് അപകടം ഉണ്ടായത്. വീടിന്റെ രണ്ടാം നിലയിൽ നിന്നാണ് വീണത്. കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്. പരേതരായ കുഞ്ഞിക്കണ്ണന്റെയും കല്യാണിയുടെയും മകൻ. സഹോദരങ്ങൾ: സൗദാമിനി (പഴയങ്ങാടി), ബാലാമണി, ശോഭ.

No comments