Breaking News

സ്ഥലം മാറിപോകുന്ന ഇഎംഎസ് സ്റ്റേഡിയം മാനേജർ മനുവിന് കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ യാത്രയയപ്പ് നൽകി

ദീർഘകാലമായി നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ മാനേജറായി ജോലി ചെയ്തു സ്ഥലം മാറി പോകുന്ന മനുവിന് കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷന്റ സ്നേഹോപഹാരം .
ജില്ലാ റഗ്ബി അസോസിയേഷൻ വൈസ് പ്രസിഡണ്ട് കയ്യൂർ ബാലചന്ദ്രനിൽ മനു ഏറ്റുവാങ്ങി. ഐ എം സി ചെയർമാൻ കെ വി ബാലചന്ദ്രൻ കയ്യൂർ പരിപാടി ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ എം എം ഗംഗാധരൻ അധ്യക്ഷത വഹിച്ചു. നാഷണൽ കായിക താരം കെ വിശ്വനാഥൻ. ഫുട്ബോൾ സംസ്ഥാന കായിക താരങ്ങളായ രൂപേഷ് ബാബു .മോഹനൻ പാലായി. കബഡി താരം കിരൺ കണിച്ചിറ . ഖൊ ഖൊ കായിക താരം ജെറിന. കയ്യൂർ ഐ ടി ഐ വൈസ് പ്രിൻസിപ്പൾ ഹസീന കെ.എന്നീവർ സംസാരിച്ചു. റഗ്ബി ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര സ്വാഗതവും വോളി ബോൾ താരം സുരേഷ് ഓർച്ച നന്ദിയും പറഞ്ഞു.

No comments