Breaking News

എനർജിം ഫിറ്റ്നസ് സെന്ററിന്റെ പ്രീമിയം ബ്രാഞ്ച് നീലേശ്വരം കോട്ടപ്പുറത്തും

എനർജിം ഫിറ്റ്നസ് സെന്ററിന്റെ പ്രീമിയം ബ്രാഞ്ച് ആയ എനർജിം - II നീലേശ്വരം കോട്ടപ്പുറത്ത് പ്രവർത്തനം തുടങ്ങി. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. മുൻ മിസ്റ്റർ ഇന്ത്യയും സിനിമാതാരവുമായ അബു സലിം മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർ റഫീഖ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ, ടൗൺ വാർഡ് കൗൺസിലർ ഇ.ഷജീർ, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി. ഗൗരി, കൗൺസിലർ എം.കെ. വിനയരാജ് എന്നിവർ ആശംസകൾ നേർന്നു. കോട്ടപ്പുറം കെ.പി.കെ. ടവറിലാണ് എനർജിം - II 4 പ്രവർത്തിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മെമ്പർഷിപ്പ് എടുക്കുന്ന ആദ്യത്തെ 50 പേർക്ക് അഡ്മിഷൻ ഫീസ് ഇല്ലാതെ ജോയിൻ ചെയ്യാം. ഫോൺ: 8000800163, 7510306500.
...........
പടം അടിക്കുറിപ്പ്: എനർജിം ഫിറ്റ്നസ് സെന്ററിന്റെ പ്രീമിയം ബാച്ച് നിലേശ്വരം കോട്ടപ്പുറം കെ.പി.കെ. ടവറിൽ നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യുന്നു.

No comments