Breaking News

കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ആർഡിഒ ഓഫീസ് മാർച്ചും ധർണയും നടത്തി

കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ആർഡിഒ ഓഫീസിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തി.
ഫെയർ വാല്യു അപാകതകൾ പരിഹരിക്കുക, ആധാരമെഴുത്തുകാരെയും പൊതുജനങ്ങളെയും ദോഷകരമായി ബാധിക്കുന്ന വില സംബന്ധിച്ച പുതിയ നിർദേശം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധ സമരം നടത്തിയത്. 
സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ടി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.പ്രേമൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കളായ ഗംഗാധരൻ പള്ളിക്കാപ്പിൽ, അഡ്വ.കെ.കെ നാരായണൻ, യൂണിയൻ സംസ്ഥാന നേതാക്കളായ മധു തിരുവല്ല, പി.ഷാജു ഡേവിഡ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണൻ സ്വാഗതവും ടി.വി രതീഷ് നന്ദിയും പറഞ്ഞു.
.........

No comments