Breaking News

നീലേശ്വരം തൈക്കടപ്പുറം വലിയവീട് തറവാട് ശ്രീമുത്തപ്പൻ ദേവസ്ഥാനം പുനപ്രതിഷ്ഠ തിരുവപ്പന മഹോത്സവം: സമ്മാനക്കൂപ്പൺ വിജയികൾക്ക് സമ്മാനങ്ങൾ നൽകി

നീലേശ്വരം തൈക്കടപ്പുറം വലിയവീട് തറവാട് ശ്രീമുത്തപ്പൻ ദേവസ്ഥാനം പുനപ്രതിഷ്ഠാ തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ സമ്മാനക്കൂപ്പണിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺ ടി വി ശാന്ത വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ആഘോഷ കമ്മിറ്റി ചെയർമാൻ കെ വി നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ കൗൺസിലർ പി കുഞ്ഞിരാമൻ, പി വി ജനകൻ എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ വിനു നിലാവ് സ്വാഗതവും ട്രഷറർ രാഹുൽ മുനമ്പത്ത് നന്ദിയും പറഞ്ഞു.

No comments