Breaking News

തെയ്യംകലയിലെ കുലപ്പെരുമയ്ക്ക് തുടർച്ച നൽകി നീലേശ്വരം സ്വദേശി പി.വി. ആദിത്യൻ മുന്നൂറ്റാനായി ആചാരമേറ്റു.

തെയ്യംകലയിലെ കുലപ്പെരുമയ്ക്ക് തുടർച്ച നൽകി നീലേശ്വരം സ്വദേശി പി.വി. ആദിത്യൻ മുന്നൂറ്റാനായി ആചാരമേറ്റു.
പ്രശസ്ത തെയ്യം കലാകാരന്മാരായ മുത്തച്ഛൻ പി.വി.കൃഷ്ണൻ അഞ്ഞൂറ്റാൻ, ആദിത്യന്റെ പിതാവ് പി.വി.സുരേഷ് ബാബു അഞ്ഞൂറ്റാൻ എന്നിവരുടെ പിന്തുടർച്ചാവകാശിയായാണ് 26 വയസുകാരൻ പി.വി. ആദിത്യന്റെ ആചാരപ്പെടൽ. 13-ാം വയസിൽ ആദ്യ തെയ്യക്കോലമണിഞ്ഞ ആദിത്യൻ പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് മുന്നൂറ്റാനായത്. കുഞ്ഞിമംഗലത്ത് മനയിലെ പ്രശാന്ത് തിരുമുമ്പ് പട്ടും വളയും സമ്മാനിച്ച് മൂന്ന് തവണ ആചാരപ്പേര് വിളിച്ചു. പയ്യന്നൂർ പെരുമാളിന്റെ അധീനതയിലുള്ള ചങ്കൂൽച്ചാൽ, പെരിഞ്ഞ ൽമുഖം, നാരങ്ങാത്തോട്, പുന്നാക്കടവ് എന്നീ ചതുർക്കടിക്കകത്ത് പെരുങ്കളിയാട്ടങ്ങളിൽ ഉൾപ്പെടെ പ്രധാന ദേവീ ദേവന്മാരുടെ തെയ്യക്കോലമണിയാൻ അധികാരപ്പെടുത്തുന്ന ആചാരപരമായ പദവിയാണിത്. ആദിത്യന്റെ പിതാവ് പി.വി.സുരേഷ് ബാബു അഞ്ഞൂറ്റാനും 1991 ൽ അഷ്ടമച്ചാലിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് മുന്നൂറ്റാനായി ആചാരമേറ്റത്. 4 വർഷത്തിന് ശേഷം നീലേശ്വരം തമ്പുരാൻ അഞ്ഞൂറ്റാൻ സ്ഥാനവും കൽപ്പിച്ചു.

No comments