നീലേശ്വരം എൽഐസിയിൽ നിന്ന് വിരമിച്ച എം സുരേന്ദ്രന് യാത്രയയപ്പ് നൽകി
35 വർഷത്തെ സേവനത്തിനു ശേഷം നീലേശ്വരം എൽ ഐ സി ശാഖയിയിൽ നിന്നും ഹയർഗ്രെഡ് അസിസ്റ്റന്റ് ആയി വിരമിച്ച എൽ ഐ സി എംപ്ലോയീസ് യൂണിയൻ നേതാവ് എം സുരേന്ദ്രന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം ഡോ : വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ആൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി പി കൃഷ്ണൻ, ഐ കെ ബിജു, കെ ബാഹുലേയൻ, കെ ഉണ്ണി നായർ, രാജേഷ് ടി വി, എ .കെ വിജയൻ, എ ഡി പൂർണ്ണിമ, കെ വി ഭരതൻ എം കെ പ്രേംജിത്ത് , കെ രാജീവൻ, കെ കെ എസ് നമ്പൂതിരി ബി ബൽരാജ് , എന്നിവർ സംസാരിച്ചു. കെ അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.'ജയചന്ദ്രൻ കുട്ടമത്ത് സ്വാഗതവും എം ഹരിദാസ് നന്ദിയും പറഞ്ഞു.
No comments