നീലേശ്വരം നഗരസഭ തൊഴിലുറപ്പ് മേറ്റുമാർക്ക്‌പരിശീലന പരിപാടി സംഘടിപ്പിച്ചു
നീലേശ്വരം നഗരസഭയിൽ ജൈവ വൈവിധ്യ പരിപാലനവുമായി ബന്ധപ്പെട്ട് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റുമാർക്കുള്ളപരിശീലന പരിപാടി സംഘടിപ്പിച്ചു , പരിശീലന പരിപാടി നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ശ്രീമതി. ടി.വി ശാന്ത ഉദ്‌ഘാടനം ചെയ്തു.നഗരസഭ കൗൺസിലർ ഇ.ഷജീർ അധ്യക്ഷത വഹിച്ചു. ശ്രീ കെ.പി സതീശൻ,സൂപ്രണ്ട് ശ്രീ സുധീർ തെക്കേടവൻ എന്നിവർ സംസാരിച്ചു. ശ്രീ. കെ.പ്രവീൺ കുമാർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ക്ലാർക്ക് ശ്രീ. അൻവർ സാദത്ത്, ശ്രീമതി കെ.വി സൗമിനി, ഓവർസീയർ ശ്രീ. വി.വി ബബിത്ത് തുടങ്ങിയവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
No comments