Breaking News

ആവിഷ്‌കാര സ്വാതന്ത്ര്യനിഷേധം: ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി നീലേശ്വരത്ത് യുവജന പ്രതിരോധം തീർത്തു

ആർ എസ് എസ് നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ എല്ലാ ജനാധിപത്യ വിമർശനങ്ങളെയും വിയോജിപ്പുകളെയും ഭയപ്പെടുത്തി ഇല്ലാതാക്കുകയാമെന്ന് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി നീലേശ്വരത്ത് നടത്തിയ യുവജനപ്രതിരോധ പരിപാടി വിലയിരുത്തി.
എമ്പുരാൻ സിനിമയ്‌ക്കെതിരായ നീക്കവും അതിന്റെ നിർമാതാവിനെ ഇ ഡിയെ വിട്ട് ഭീഷണിപ്പെടുത്തിയതും സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയതും ഇതിനുദാഹരണങ്ങളാണ്. എമ്പുരാന്റെ ശിൽപിയും മലയാളത്തിന്റെ അഭിമാനവുമായ പൃഥ്വിരാജിനെയാണ് സംഘപരിവാർ ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. ജനാധിപത്യ ഇന്ത്യയിൽ ഭയം വിതച്ച് ഏകാധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയ്തു.
സി പി എം സംസ്ഥാന സമിതി അംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് ഷാലു മാത്യു അധ്യക്ഷത വഹിച്ചു. സിനിമാതാരം പി പി കുഞ്ഞിക്കൃഷ്ണൻ, എഴുത്തുകാരൻ വി എം മൃദുൽ, ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ കനേഷ്, എം വി രതീഷ്, അമൃത സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.

No comments