ഐ എം എ സംസ്ഥാന ബോധവൽക്കരണ യാത്രയ്ക്ക് ജില്ലയിൽ തുടക്കം
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ചാപ്റ്റര്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന എന്നെന്നും നിങ്ങള്‍ക്കൊപ്പം ബോധവല്‍ക്കരണ യാത്രയ്ക്ക് കാസർകോട്ട്
തുടക്കം. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസനാണ് യാത്ര നയിക്കുന്നത്. ഐഎംഎ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ടിഎന്‍ ബാബു രവീന്ദ്രന്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. എഎംഎ കാസർകോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. ഹരികിരണ്‍ ടി ബംഗേര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസന്‍, സംസ്ഥാന സെക്രട്ടറി ഡോ.കെ ശശിധരന്‍, വൈസ് പ്രസിഡന്റുമാരായ ഡോ. അജിത പി എന്‍, ഡോ. സുദര്‍ശന്‍ കെ, ഐഎംഎ കാസർകോട് ബ്രാഞ്ച് സെക്രട്ടറി ഡോ. അണ്ണപ്പ കാമത്ത്, ഐഎംഎ കാസർകോട് ജില്ലാ ചെയര്‍മാന്‍ ഡോ.ബി നാരായണ നായിക്, ഡോ. കാസിം ടി, ഡോ. ജോസഫ് ബെനവന്‍, ഡോ. പി ഗോപികുമാര്‍, ഡോ. ദീപിക കിഷോര്‍, ഡോ. പി ഗോപിനാഥന്‍, ഡോ. ജിതേന്ദ്ര റായ് എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാടെത്തിയ യാത്രാ സംഘത്തിന് കാഞ്ഞങ്ങാട് ഐഎംഎ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. കാഞ്ഞങ്ങാട് ഐഎംഎ ഹാളില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഐഎംഎ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ശശിധര റാവു, സെക്രട്ടറി ഡോ. എഎസ് കണ്ണന്‍, ഐഎംഎ കാസര്‍ഗോഡ് ജില്ലാ കണ്‍വീനര്‍ ഡോ. വിനോദ് കുമാര്‍ പി എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ - രോഗി ബന്ധം ശക്തമാക്കാനും വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമങ്ങള്‍ തടയുന്നതിന്റെയും ഭാഗമായി യാത്രാ സംഘം വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍മാരോടും പൊതുജനങ്ങളോടും സംവദിക്കും. യാത്രയുടെ ഭാഗമായി സംഘം സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജകള്‍ സന്ദര്‍ശിച്ച് ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ ചോദിച്ചറിയും. മാര്‍ച്ച് 16ന് തിരുവനന്തപുരം കഴക്കൂട്ടത്ത് യാത്ര സമാപിക്കും.
No comments