പടന്നക്കാട് നെഹ്റു കോളേജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിക്ക് കോളേജ് മാനേജ്മെൻ്റിൻ്റെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി
നീലേശ്വരം പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിക്ക് കോളേജ് മാനേജ്മെൻ്റിൻ്റെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കോളേജ് മാനേജർ കെ.രാമനാഥൻ അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം കേരള കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ. വിൻസെൻ്റ് മാത്യു ഉദ്ഘാടനം ചെയ്തു. കോളേജിൻ്റെയും മാനേജ്മെൻ്റിൻ്റെ ഉപഹാരങ്ങൾ സമ്മാനിച്ചു. നെഹ്റു മെമ്മോറിയൽ എഡ്യുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട് ഡോ.കെ.സി.കെ.രാജ ആദരഭാഷണം നടത്തി. മാനേജ്മെൻ്റ് കമ്മിററി അംഗങ്ങളായ കെ.കെ.നാരായണൻ, കെ.വി.സതീശൻ, ലക്ഷ്മൺ പ്രഭു, മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ.കെ.പി.മാധവൻ നായർ, ഡോ. എ. മുരളീധരൻ, ഡോ.ടി.വിജയൻ, മുൻ അധ്യാപകരായ പ്രൊഫ.കെ.വി.നാരായണൻ, പ്രൊഫ.എ. പ്രേമകുമാരി, ഡോ. അംബികാസുതൻ മാങ്ങാട്, ഡോ. ടി.എം.സുരേന്ദ്രനാഥ്, എ.സി. കുഞ്ഞിക്കണ്ണൻ നായർ, കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം എം.ശ്രീലേഖ, യാത്രയയപ്പ് കമ്മിറ്റി കോ-ഓർഡിനേറ്റർ ഡോ.നന്ദകുമാർ കോറോത്ത്, കെ.കുഞ്ഞിരാമൻ, പി.വി. ബേബി ചന്ദ്രിക, കെ.അശോക് കുമാർ, ഡോ. എ. ഉദയ, ഡോ. പി.വി.റീജ, ഡോ. അഗ്രേഷ്യസ് തോമസ്, ഡോ.വി.വിജയകുമാർ, ഡോ.എ.എം.ആതിര, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് കെ.വി.പ്രസാദ്, പി.ടി.എ.വൈസ് പ്രസിഡണ്ട് വി.വി.തുളസി, ഡോ.ധന്യ കീപ്പേരി, എൻ.സി.ബിജു, കെ.വി.ശബരീനാഥൻ, ടി.വി.സുധീരൻ എന്നിവർ സംസാരിച്ചു. ഡോ. ടി. ദിനേശ് സ്വാഗതവും പി.കെ.ബാലഗോപാലൻ നന്ദിയും പറഞ്ഞു.
No comments