ഭാരതീയ വിചാരകേന്ദ്രം നീലേശ്വരം സ്ഥാനീയ സമിതി വാർഷിക സമ്മേളനം നാളെ
ഭാരതീയ വിചാരകേന്ദ്രം നീലേശ്വരം സ്ഥാനീയ സമിതി വാർഷിക സമ്മേളനം മാർച്ച് 23 ന് ഞായറാഴ്ച പടിഞ്ഞാറ്റംകൊഴുവലിലെ കോവിലകം അങ്കണത്തിൽ ചേരും.
വൈകുന്നേരം 3.30 ന് രാഷ്ട്രീയ സ്വയംസേവക സംഘം മുൻ കാര്യ കർത്താവ് എൻ എസ് പൈ ഉദ്ഘാടനം ചെയ്യും. വിചാരകേന്ദ്രം നീലേശ്വരം സ്ഥാനീയ സമിതി അധ്യക്ഷൻ സുരേഷ് കൊക്കോട്ട് അധ്യക്ഷത വഹിക്കും. ഭഗവദ്‌ഗീതയും മാനേജ്മെന്റും എന്ന വിഷയം ജില്ലാ അധ്യക്ഷൻ മുരളീധരൻ പാലമംഗലം അവതരിപ്പിക്കും. സ്ഥാനീയ സമിതി സെക്രട്ടറി കെ അരുൺ കുമാർ സ്വാഗതം പറയും.

No comments