Breaking News

നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിലെ പഠനോത്സവം വാർഡ് കൗൺസിലർ വത്സല ഉദ്ഘാടനം ചെയ്തു. എച്ച് എം കലാ ശ്രീധർ അധ്യക്ഷത വഹിച്ചു. എച്ച്എസ് എസ് ആർ ജി കൺവീനർ സിന്ധു സ്വാഗതവും, യു പി എസ് ആർ ജി കൺവീനർ ശുഭ നന്ദിയും പറഞ്ഞു. സീനിയർ അസ്സിസ്റ്റന്റ് ലില്ലി, സ്റ്റാഫ് സെക്രട്ടറി പ്രസീത, ജോയിന്റ് സെക്രട്ടറി പ്രമീള എന്നിവർ സംസാരിച്ചു.
5,6,7 ക്ലാസ്സുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് മാഗസിൻ എച്ച് എം കലാ ശ്രീധർ പ്രകാശനം ചെയ്തു. തുടർന്ന് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കുട്ടികളുടെ പഠന പ്രവർത്തനങ്ങളും മികവുകളും അരങ്ങേറി.

No comments