നീലേശ്വരം കിഴക്കൻകൊഴുവൽ എൻഎസ്എസ് കരയോഗം വനിതാ സമാജം അന്താരാഷ്ട്ര വനിതാദിനാചരണം നടത്തി.
നീലേശ്വരം കിഴക്കൻകൊഴുവൽ എൻഎസ്എസ് കരയോഗം വനിതാ സമാജം അന്താരാഷ്ട്ര വനിതാദിനാചരണം നടത്തി.
കരയോഗം പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ നായർ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കരയോഗം വനിതാസമാജം പ്രസിഡന്റ് ഇ. ദാക്ഷായണി അധ്യക്ഷത വഹിച്ചു. കരയോഗത്തിൽ ആധ്യാത്മിക ക്ലാസ് എടുക്കുന്ന രമണി അമ്മയെ ആദരിച്ചു. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ മാടായി കോ-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ വി.കെ. സജിനി ക്ലാസ് എടുത്തു. കരയോഗം സെക്രട്ടറി ഇ. പത്മനാഭൻ നായർ മാങ്കുളം ആശംസാ പ്രസംഗം നടത്തി. കരയോഗം വൈസ് പ്രസിഡന്റ് രവീന്ദ്രൻ നായർ കോറോത്ത് സ്വാഗതവും വനിതാസമാജം ട്രഷറർ പത്മാ ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.
No comments