Breaking News

ഈദ് ആഘോഷ ദിനത്തിൽ നീലേശ്വരം കോട്ടപ്പുറം നാഷണൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ലഹരി വിരുദ്ധ പ്രതിജ്‌ഞ നടത്തി

നീലേശ്വരം കോട്ടപ്പുറം നാഷണൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈദ് ആഘോഷം ദിവസമായ ഇന്നലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം ലഹരി വിരുദ്ധ ബോധവത്കരണവും പ്രതിജ്‌ഞയും നടത്തി. കോട്ടപ്പുറം നാഷണൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഓഫീസ് പരിസരത്ത്‌ നടത്തിയ പരിപാടിയിൽ നീലേശ്വരം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമായ ഷംസുദ്ദീൻ അറിഞ്ചിറ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി. ടി പി മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു. ക്ലബ്ബ് ഭാരവാഹികളായ അഫ്നാൻ, മുസമ്മിൽ മൊഹിയുദ്ദീൻ, നൗഫൽ ആനച്ചാൽ, ഷമീം ഇ, ഷാനി അമീർ, നജീബ് അറിഞ്ചിറ, ജാബിർ പൂമാടം മുഹ്സിൻ ടി പി, അംറസ്, ആദിൽ എൻ പി, അഫ്സൽ പുഴക്കര, അഫ്സൽ പി എം എച്, ഇസ്മായിൽ പൂമാടം തുടങ്ങിയവർ നേതൃത്വം നൽകി. ക്ലബ്ബ് പ്രസിഡണ്ട് റഹ്‌നാസ് എൻ പി സ്വാഗതവും സെക്രട്ടറി അഫ്നാൻ നന്ദിയും പറഞ്ഞു.

No comments