കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം നാളെ കുമ്പളപള്ളിയിൽ
ഒരു അധ്യായന വർഷത്തെ പഠന തെളിവുകളുടെ നേർക്കാഴ്ച സമ്മാനിക്കുന്ന മികവിന്റെ ഉത്സവങ്ങളാണ് പഠനോത്സവങ്ങൾ. കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം വിവിധ പരിപാടികളോടെ നാളെ രാവിലെ 10 മണി മുതൽ കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ വെച്ച് നടക്കും.പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി പഠനോത്സവം ഉദ്ഘാടനം ചെയ്യും.പഠന മികവുകളുടെ നേർസാക്ഷ്യമായി വിവിധ മേഖലകൾ തിരിച്ച് കുട്ടികളുടെ മികവ് പ്രദർശനവും നടക്കും.
No comments