നീലേശ്വരം മർച്ചന്റ്സ് വനിതാവിങ്ങും രാഗവീണ സ്കൂൾ ഓഫ് മ്യൂസിക്കും സംയുക്തമായി പി ജയചന്ദ്രൻ അനുസ്മരണം നടത്തി
വ്യാപാരി വ്യവസായി നീലേശ്വരം യൂണിറ്റ് വനിതാവിങ്ങും നീലേശ്വരം രാഗവീണ സ്കൂൾ ഓഫ് മ്യൂസിക്കും സംയുക്തമായി പി.ജയചന്ദ്രൻ അനുസ്മരണം നടത്തി.
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി നീലേശ്വരം വ്യാപാരഭവൻ ഹാളിലാണ് അനുസ്മരണ പരിപാടി നടത്തിയത്. ഡോ. വത്സൻ പിലിക്കോട് ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് വനിതാവിങ് നീലേശ്വരം യൂണിറ്റ് പ്രസിഡന്റും ജില്ലാ ട്രഷററും ആയ ജയലക്ഷ്മി സുനിൽ അധ്യക്ഷത വഹിച്ചു. കാസർകോട് ഡിഎഫ്ഒ, കെ.അഷ്റഫ് മുഖ്യാതിഥിയായി. വനിതാവിങ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രസന്ന ആശംസകൾ നേർന്നു. വനിതാവിങ് നീലേശ്വരം യൂണിറ്റ് ജനറൽ സെക്രട്ടറി ശുഭ പ്രകാശ് സ്വാഗതവും രാഗവീണ സ്കൂൾ ഓഫ് മ്യൂസിക്സ് ഡയറക്ടർ വിപിൻ രാഗവീണ നന്ദിയും പറഞ്ഞു.
No comments