നീലേശ്വരം സൗഹൃദ കൂട്ടായ്മ ഗാന രചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും ഗാനാലാപനവും നടത്തി
നീലേശ്വരം സൗഹൃദ കൂട്ടായ്മ ഗാന രചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും ഗാനാലാപനവും നടത്തി.
ദേവരാഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നീലേശ്വരം നഗരസഭ മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മങ്കൊമ്പിന്റെ ഗാനങ്ങൾ ആലപിച്ച് അനുസ്മരണ പ്രഭാഷണവും നടത്തി. സാംസ്കാരിക പ്രവർത്തകൻ വിശ്വാസ് പള്ളിക്കര അവതാരകനായി. ഡോ.വി.സുരേശൻ, പി എം എം മനോഹർ, പ്രീജ പ്രദീപ്, പത്മനാഭൻ, ജയരാജൻ, വിശ്വാസ് പള്ളിക്കര എന്നിവർ ഗാനങ്ങൾ ആലപിച്ചു. ദീർഘകാലം നീലേശ്വരം നഗരത്തിൽ ഓഡിയോ കാസറ്റ് വിൽപനയിലൂടെ സംഗീതം ജനങ്ങളിലെത്തിച്ച സിംഫണി ഉണ്ണിയെ സിനിമാ നടനും ചിത്രകാരനുമായ ആർട്ടിസ്റ്റ് മോഹനചന്ദൻ ആദരിച്ചു. തമ്പാൻ നായർ അരമന, വിനോദ് ആകാശവാണി എന്നിവർ സംസാരിച്ചു.
No comments