Breaking News

നീലേശ്വരം പേരോൽ സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ വനിതാ കമ്മിറ്റി നോമ്പുതുറ വിഭവങ്ങൾ കൈമാറി.

നീലേശ്വരം പേരോൽ സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ വനിതാ കമ്മിറ്റി അസോസിയേഷൻ പരിധിയിലെ മുസ്ലിം കുടുംബാംഗങ്ങൾക്ക് നോമ്പുതുറയ്ക്കുള്ള വിഭവങ്ങൾ കൈമാറി.
അതത് വീടുകളിൽ ചെന്ന് നോമ്പുതുറ സാധനങ്ങൾ വീട്ടുകാരെ ഏൽപ്പിക്കുകയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് സിന്ധു മനോജ്, സെക്രട്ടറി അശ്വതി രജീഷ്, അംബിക വിജയൻ, അനുഷ സരീഷ്, സതി എന്നിവർ നേതൃത്വമേകി.

No comments